Police report in highcourt about financial fraud by Manjummel boys producers
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍. ചിത്രത്തില്‍ ഏഴു കോടി രൂപ മുതല്‍ മുടക്കുള്ള ആലപ്പുഴ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ പറവ ഫിലിംസ് ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ കബളിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിക്കാരന്റെ മൊഴിയുടെയും ബാങ്ക് രേഖകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോര്‍ട്ട്.
സിനിമ വമ്പന്‍ ഹിറ്റായിട്ടും സിറാജിന് നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നു വ്യക്തമായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Keywords: High court, Police report, Financial fraud, Manjummel boys producers
COMMENTS