Police refuses to file case on E.P Jayarajan's complaint
തിരുവനന്തപുരം: താന്‍ ബി.ജെ.പിയിലേക്കെന്ന പ്രചാരണത്തെത്തുറിച്ച് അന്വേഷിക്കണമെന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്റെ പരാതി അന്വേഷിക്കാനാവില്ലെന്ന് പൊലീസ്. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജന് ഡി.ജി.പിക്ക് നേരിട്ട് പരാതി നല്‍കിയത്. ഡി.ജി.പി ഇത് കഴക്കൂട്ടം എ.സിപിക്ക് കൈമാറുകയായിരുന്നു.
എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയില്‍ അന്വേഷണം നടത്താന്‍ വകുപ്പില്ലെന്നും കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ അന്വേഷണത്തിന് തടസമില്ലെന്നുമാണ് പൊലീസിന്റെ നിഗമനം. ഗൂഢാലോചന സംബന്ധിച്ച് യാതൊരു തെളിവുമില്ലെന്നും അതിനാല്‍ കേസെടുക്കാനാവില്ലെന്നുമടക്കമുള്ള റിപ്പോര്‍ട്ട് പൊലീസ് ഡി.ജി.പിക്ക് കൈമാറി.
ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍ ഇ.പി ജയരാജന്റെ മകന്റെ ആക്കുളത്തെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് വന്‍ വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എന്നിവര്‍ക്കെതിരെ ഇ.പി പരാതി നല്‍കിയത്.
Keywords: E.P Jayarajan, B.J.P, Police, Case, D.G.P
COMMENTS