Police feast conducted by Goonda at Angamali
കൊച്ചി: അങ്കമാലിയില്‍ പൊലീസുകാര്‍ക്ക് വിരുന്നൊരുക്കി കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണ്ടാ നേതാവ്. ഞായറാഴ്ച വൈകിട്ട് അങ്കമാലി പൊലീസ് നടത്തിയ റെയ്ഡില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഉള്‍പ്പടെ നാലു പൊലീസുകാരാണ് കുടുങ്ങിയത്. ഓപ്പറേഷന്‍ ആഗ് പരിശോധനയുടെ ഭാഗമായാണ് ഗുണ്ടാനേതാക്കളുടെ വീട്ടില്‍ പൊലീസെത്തിയത്.
ഇതേതുടര്‍ന്ന് തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയ പൊലീസുകാര്‍ക്ക് പിന്നീടാണ് അത് ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ക്കുള്ള വിരുന്നാണെന്ന് മനസിലായത്. പൊലീസിനെ കണ്ട ഡി.വൈ.എസ്.പി ഗുണ്ടാ നേതാവിന്റെ ശുചിമുറിയില്‍ കയറി ഒളിക്കുകയായിരുന്നെന്നാണ് വിവരം.
അതേസമയം മറ്റ് പൊലീസുകാരെ അങ്കമാലി സ്റ്റേഷനിലെത്തിച്ചെങ്കിലും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി സാബുവിനെ കണ്ടതായി അങ്കമാലി പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി ഡി.വൈ.എസ്.പിയോട് വിശദീകരണം തേടിയിട്ടുണ്ട്.
Keywords: Police feast, Angamali, Goonda, Kappa list
COMMENTS