PM Modi's photo removed from covid vaccine certificates
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം ഒഴിവാക്കി. ഇപ്പോള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ `ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ നേരിടും' എന്ന അടിക്കുറിപ്പ് മാത്രമാണുള്ളത്.
രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂര്‍വ പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ യു.കെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഫോട്ടോയും പേരും കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായിട്ടാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാമമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
Keywords: PM Modi, Photo, Covid vaccine certificate
COMMENTS