PM Modi retire at 75: Arvind Kejriwal
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 75 വയസ്സില്‍ വിരമിക്കുമെന്നും തുടര്‍ന്ന് അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും ആവര്‍ത്തിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് കെജരിവാള്‍ തന്റെ ആരോപണം ആവര്‍ത്തിച്ചത്.
നേരത്തെ ജയില്‍ മോചിതനായ ഉടന്‍ അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ അമിത് ഷാ അടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ മോദി ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
75 വയസ്സില്‍ വിരമിക്കണമെന്ന ബി.ജെ.പി കീഴ്‌വഴക്കം മോദി തെറ്റിക്കില്ലെന്നും അമിത് ഷാ യെ അടുത്ത പ്രധാനമന്ത്രിയാക്കാനുള്ള എല്ലാ ഒരുക്കങ്ങളും കഴിഞ്ഞതായും കെജരിവാള്‍ വ്യക്തമാക്കി.
ശിവരാജ് ചൗഹാനടക്കം തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവരെയും അമിത് ഷായും കൂട്ടരും ഒതുക്കിയെന്നും ഇനി ബാക്കിയുള്ള വെല്ലുവിളി യോഗി ആദിത്യനാഥാണെന്നും അദ്ദേഹത്തെ രണ്ടോ മൂന്നോ മാസം കൊണ്ട് ഒതുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ സംവരണം ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും കെജരിവാള്‍ ആരോപണം ഉന്നയിച്ചു.
Keywords: PM Modi, Retirement, 75, Amit Shah, Arvind Kejriwal
COMMENTS