കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്‌പെന...
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചതിനാലാണ് ഇയാള്‍ക്കെതിരേ നടപടിയെടുത്തത്. കേസില്‍ വധശ്രമകുറ്റം അടക്കം ചുമത്താനുള്ള നീക്കം ഇയാള്‍ പ്രതിക്ക് ചോര്‍ത്തി നല്‍കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്റെ അടുത്ത സുഹൃത്താണ് ശരത്. രാഹുലിന്റെ സുഹൃത്ത് രാജേഷും ആരോപണവിധേയനായ പോലീസുകാരനും തമ്മില്‍ പണമിടപാട് നടന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
പിടിക്കപ്പെടാതെ ചെക്പോസ്റ്റ് കടന്ന് ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ രാഹുലിന് പറഞ്ഞു കൊടുത്തത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരേ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇയാളുടെ കോള്‍ റെക്കോര്‍ഡുകള്‍ അടക്കം പരിശോധിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
Key Words: Pantirankaavu, Domestic Violence Case, Senior Civil Police Officer, Sarath Lal, Suspended
COMMENTS