Pantheerankavu domestic violence case
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ തന്നെ വിട്ടയക്കണം എന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്ന് ഇവരോട് കോടതി നിര്‍ദ്ദേശിച്ചു
കേസില്‍ സ്ത്രീധന പീഡന കുറ്റം ചുമത്തിയതോടെ ഇരുവരും മുന്‍കൂര്‍ ജാമ്യം തേടുകയായിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നുമില്ല. അതേസമയം കേസിലെ പ്രതി രാഹുലിനെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Keywords: Kozhikode, Domestic violence case, Mother & Sister, Bail, Court
COMMENTS