Pantheerankavu domestic violence case
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിന് രാജ്യം വിടാന്‍ ഒത്താശ ചെയ്തത് പൊലീസുകാരന്‍. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ബുദ്ധികേന്ദ്രമെന്ന് വ്യക്തമായി. പിടിക്കപ്പെടാതെ ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗ്ഗവും രാഹുലിനും സുഹൃത്ത് രാജേഷിനും വിവിധ സഹായങ്ങള്‍ നല്‍കിയുമാണ് ഇയാള്‍ കേരള പൊലീസിനു തന്നെ അപമാനമായത്.
സംശയം തോന്നിയ മേലുദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയും ഇയാളുടെ കോള്‍ റെക്കോര്‍ഡ്‌സ് അടക്കം പരിശോധിക്കാന്‍ കേസന്വേഷിക്കുന്ന പൊലീസ് സംഘം തീരുമാനിക്കുകയുമായിരുന്നു.
ഇതേതുടര്‍ന്ന് ഇയാള്‍ നിരന്തരം രാഹുലുമായി ഫോണില്‍ സംസാരിച്ചിരുന്നതായും സംഭവം വിവാദമായ ഉടന്‍ രാഹുലിനോട് നാട് വിടാന്‍ ആവശ്യപ്പെട്ടതായും കണ്ടെത്തി.
രാഹുലിന്റെ കൂട്ടുകാരന്‍ രാജേഷും ഇയാളും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും വിവരമുണ്ട്. അതേസമയം ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Keywords: Pantheerankavu domestic violence case, Police, Rahul, Rajesh


COMMENTS