Pantheerankavu domestic violence case
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ ജര്‍മ്മനിയില്‍ എത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. സംഭവസമയത്ത് രാഹുലിന്റെ വീട്ടിലുണ്ടായിരുന്ന സുഹൃത്ത് രാജേഷ് ഇതു സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.
രാഹുല്‍ ബംഗളൂരു വഴി സിംഗപ്പൂരിലെത്തി അവിടെ നിന്നും ജര്‍മ്മനിക്കു കടന്നതായാണ് വിവരം. ഇതേതുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കാനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി പൊലീസ് ഇന്റര്‍പോളിന് അപേക്ഷ നല്‍കി.
മാത്രമല്ല രാഹുലിന്റെ അമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യംചെയ്യാനൊരുങ്ങുന്നത്. മാത്രമല്ല രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇയാളുടെ വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനും ശ്രമം തുടങ്ങി.
Keywords: Pantheerankavu domestic violence case, Rahul, Police, Germany


COMMENTS