Oleander ban from devaswom board temples
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവ് ഒഴിവാക്കി. ഇതു സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമായി. അതേസമയം പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കാമെന്നും തീരുമാനിച്ചു. അരളിപ്പൂവില്‍ നിന്ന് നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് നിര്‍ണായക തീരുമാനം.
തിരുവതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തില്‍ നിലവില്‍ ആകെ പടര്‍ന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും.
നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും. അതേസമയം അരളിപ്പൂവ് കഴിച്ച് മരിച്ചെന്നു സംശയിക്കുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ ശാസ്ത്രീയ പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
Keywords: Arali flower, Ban, Devaswom board temples
COMMENTS