തിരുവനന്തപുരം: സര്‍ക്കാര്‍ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് 'ഗരുഡ പ്രീമിയം' എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് തു...
തിരുവനന്തപുരം: സര്‍ക്കാര്‍ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് 'ഗരുഡ പ്രീമിയം' എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങി. ആദ്യ സര്‍വീസില്‍ തന്നെ സീറ്റ് മുഴുവന്‍ യാത്രക്കാരോടെയാണ് വാഹനം യാത്ര തുടങ്ങിയത്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്നാണ് ബസ് പുറപ്പെട്ടത്.
1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എ.സി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലരും ശ്രമിക്കുന്നത്. സീറ്റ് നമ്പര്‍ 25ലായിരുന്നു മുഖ്യമന്ത്രിയിരുന്നത്.
രാവിലെ 11:30 യോടെ ബസ് ബംഗളൂരുവില്‍ എത്തും. ഇതിന്റെ യാത്രയുടെ തുടക്കത്തിന്റെ ബസിന്റെ വാതില്‍ കേടായി. തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്. യാത്ര തുടങ്ങി അല്‍പസമയത്തിനകം തന്നെ വാതില്‍ തനിയെ തുറന്നുവരുകയായിരുന്നു. ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളൂരുവില്‍ എത്തുന്ന രീതിയിലാണ് സമയ ക്രമീകരണം. പകല്‍ 2.30ന് ബംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.
Key Words: Navakerala Bus,
COMMENTS