തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന...
തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ , സാധാരണ ജൂണ്‍ 1 നാണ് കേരളത്തിലെത്തുക. ഇത്തവണ മെയ് 31 ന് മുമ്പ് കേരളത്തിലെത്താന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവില്‍ മണ്‍സൂണിന് മുമ്പുള്ള മഴയാണ് അനുഭവപ്പെടുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. ഇന്ത്യന്‍ വന്‍കരയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ മുന്നേറ്റം കേരളത്തില്‍ മണ്‍സൂണ്‍ ആരംഭം അടയാളപ്പെടുത്തുന്നു, ഇത് ചൂടുള്ളതും വരണ്ടതുമായ സീസണില്‍ നിന്ന് മഴക്കാലത്തേക്കുള്ള മാറ്റത്തിന്റെ ഒരു പ്രധാന സൂചനയാണ്.
കൂടാതെ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഉഷ്ണതരംഗം മുതല്‍ കടുത്ത ഉഷ്ണതരംഗം വരെയുണ്ട്. മെയ് 30 മുതല്‍, കടുത്ത ചൂടിന്റെ അവസ്ഥ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷ സീസണില്‍ (ജൂണ്‍ - സെപ്റ്റംബര്‍ ) സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത പറഞ്ഞിരുന്നു.ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചേക്കും.
Key Words: Monsoon, Kerala, Rain, Alert
COMMENTS