ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിജെപി ഏറെ പ്രതീക്ഷാപൂര്‍വം കണക്കാക്കുന്ന ഉത്തര്‍പ്...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിജെപി ഏറെ പ്രതീക്ഷാപൂര്‍വം കണക്കാക്കുന്ന ഉത്തര്‍പ്രദേശില്‍ ഇന്ത്യാ സഖ്യത്തിന്റെ കൊടുങ്കാറ്റാണ് വീശുന്നതെന്നും ബിജെപിയുടെ ഏറ്റവും വലിയ തോല്‍വി യുപിയിലായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്വാദി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ കനൗജില്‍ നടന്ന റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. താനും അഖിലേഷ് യാദവും ഇന്ത്യന്‍ സഖ്യവും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും ഇന്ത്യാ സഖ്യത്തിന്റെ യോഗങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
Key Words: Rahul Gandhi, Narendra Modi
COMMENTS