കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരിയിലെ പ്രശസ്തമായ വിവേകാനന്ദ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 45 മണിക്കൂര്‍ നീണ്ട ധ്യാനം ആരംഭ...
കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരിയിലെ പ്രശസ്തമായ വിവേകാനന്ദ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 45 മണിക്കൂര്‍ നീണ്ട ധ്യാനം ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനൊടുവിലാണ് പ്രധാനമന്ത്രി മോദിയുടെ ആത്മീയ മാറ്റം. 131 വര്‍ഷം മുമ്പ് ആത്മീയ നേതാവ് സ്വാമി വിവേകാനന്ദന് ധ്യാനമിരുന്ന സ്ഥലമായ ധ്യാന്‍ മണ്ഡപത്തില്‍ മെയ് 30 വൈകുന്നേരം മുതല്‍ ജൂണ്‍ 1 വൈകുന്നേരം വരെ ഏകദേശം 45 മണിക്കൂര്‍ അദ്ദേഹം ധ്യാനിക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് കന്യാകുമാരിയിലെത്തിയ പ്രധാനമന്ത്രി മോദി ഭഗവതി അമ്മന്‍ ക്ഷേത്രത്തിലേക്ക് പോയി. അവിടെ പ്രത്യേകം പ്രാര്‍ത്ഥന നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പ്രധാനമന്ത്രി മോദി ആത്മീയ യാത്രകള്‍ നടത്താറുണ്ട്. 2014-ല്‍ ശിവജിയുടെ പ്രതാപ്ഗഢ് സന്ദര്‍ശിച്ചു. 2019-ല്‍ അദ്ദേഹം കേദാര്‍നാഥ് സന്ദര്‍ശിച്ചു. ഇപ്പോഴിതാ കന്യാകുമാരിയും.
ഏപ്രില്‍ 19ന് ആരംഭിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ജൂണ്‍ 4ന് ഫലം പുറത്തുവരും.
Key Words: Modi Meditation, Vivekananda Rock
COMMENTS