തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രന്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു തര്‍ക്കത്തില്‍ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാ...
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു തര്‍ക്കത്തില്‍ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനായില്ല. വെല്ലുവിളിക്കിടയില്‍ മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
യദുവിനെയും കണ്ടക്ടര്‍ സുബിനെയും തമ്പാനൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജിയെയും ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തര്‍ക്കത്തിന് ശേഷം ബസില്‍ കയറി മെമ്മറി കാര്‍ഡ് പരിശോധിച്ചുവെന്ന യദു പറഞ്ഞ സമയങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വിവാദ സംഭവത്തിന് ശേഷം സുബിന്‍ ബസില്‍ ഡ്രൈവര്‍ സീറ്റിനടത്തേക്ക് പോകുന്നത് സാഫല്യം കോംപ്‌ളകിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. എന്നാല്‍ തനിക്ക് മെമ്മറി കാര്‍ഡിനെ കുറിച്ച് അറിവില്ലെന്നാണ് സുബിന്റെ മൊഴി.
Key Words: Mayor-Driver Controversy, Yadu
COMMENTS