Mayor - Bus driver conflict: Police questioning conductor
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് ഉള്‍പ്പെട്ട വിവാദ കേസില്‍ അന്ന് കെ.എസ്.ആര്.ടി.സി കണ്ടക്ടറായിരുന്ന സുബിനെ തമ്പാനൂര്‍ പൊലീസ് ചോദ്യംചെയ്യുന്നു. ഡ്രൈവര്‍ യദുവും മേയറും തമ്മിലുള്ള തര്‍ക്കത്തിനു ശേഷം ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടിരുന്നു. ഇതേക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്.
നേരത്തെ കണ്ടക്ടര്‍ സിബിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് ഡ്രൈവര്‍ യദു ആരോപണം ഉന്നയിച്ചിരുന്നു. മേയറും ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എയും അടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുക്കണമെന്ന് യദുവിന്റെ പരാതി പരിഗണിച്ച് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം ഇവര്‍ക്ക് നോട്ടീസ് നല്കാന് പൊലീസില്‍ കാലതാമസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് ലഭിച്ചിട്ടു മാത്രമേ ഇവര്‍ക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയയ്ക്കാവൂയെന്ന് നിര്‍ദ്ദേശമുണ്ട്.
Keywords: Mayor - Bus driver conflict, Conductor, Police, Court
COMMENTS