Mayor and KSRTC driver controversy
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും ഉള്‍പ്പെട്ട ബസ് തടയല്‍ സംഭവത്തില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവ്. തര്‍ക്കമുണ്ടായ കെ.എസ്.ആര്‍.ടി.സി ബസിലെ സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങളില്ല.
മെമ്മറി കാര്‍ഡും കാണാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വ്യക്തമാക്കി. മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്. അതേസമയം ബസ് ഓടിക്കുന്ന സമയത്ത് കാമറ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും മെമ്മറി കാര്‍ഡുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ യദു പറഞ്ഞു. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാകുകയാണ്.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്ന് തൃശൂര്‍ക്ക് ട്രിപ്പ് പോയ ബസ് ഇന്നു തിരിച്ചെത്തിയ ശേഷം പരിശോധന നടത്തിയപ്പോഴാണ് മെമ്മറി കാര്‍ഡ് ഇല്ലാത്ത വിവരം പുറത്തറിയുന്നത്. കേസില്‍ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ഏറെ നിര്‍ണ്ണായകമായിരുന്നു താനും.
Keywords: Mayor and KSRTC driver controversy, CCTV, Memory card
COMMENTS