ലക്നൗ : ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റിലുള്ളത് ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നറിയാന്‍ അതിക്രൂരത കാട്ടി യുവാവ്. അരിവാളുകൊണ്ട് ഭാര്യയുടെ വയറ...
ലക്നൗ : ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റിലുള്ളത് ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നറിയാന്‍ അതിക്രൂരത കാട്ടി യുവാവ്. അരിവാളുകൊണ്ട് ഭാര്യയുടെ വയറുമുറിച്ചാണ് യുവാവ് കുട്ടിയുടെ ലിഗ പരിശോധനയ്ക്ക് മുതിര്‍ന്നത്. ബദൗണിലെ സിവില്‍ ലൈനിലെ താമസക്കാരനായ പന്ന ലാലാണ് ഭാര്യ അനിതയോട് ക്രൂരതയ്ക്ക് മുതിര്‍ന്നത്.
22 വര്‍ഷമായി വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് പെണ്‍മക്കളുണ്ടായിരുന്നു. എന്നിരുന്നാലും, പന്ന ലാല്‍ അവര്‍ക്കൊരു ആണ്‍കുട്ടി കൂടി വേണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അനിത വീണ്ടും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഒരു ആണ്‍കുട്ടിയെ പ്രസവിക്കണമെന്ന് പറഞ്ഞ് പതിവായി വഴക്കിടാറുണ്ടായിരുന്നു. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം അനിതയുടെ കുടുംബത്തിന് അറിയാമായിരുന്നു. അനിതയെ വിവാഹമോചനം ചെയ്യുമെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഒരു മകനെ നേടുമെന്നും അയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി.
സംഭവ ദിവസം ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗത്തെ ചൊല്ലി ദമ്പതികള്‍ വീണ്ടും വഴക്കിട്ടു. രോഷാകുലനായ പന്ന ലാല്‍, അനിതയുടെ ഗര്‍ഭത്തിലുള്ളത് ഒരു ആണ്കുട്ടിയാണോ എന്ന് പരിശോധിക്കാന്‍ വയറു മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി. അനിത വഴക്കിട്ടപ്പോള്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അയാള്‍ ഭാര്യയെ അരിവാള്‍ കൊണ്ട് ആക്രമിച്ചു. അലറിവിളിച്ച ഭാര്യ ഓടിപ്പോകാന്‍ ശ്രമിച്ചു. അയാള്‍ അനിതയെ പിടിച്ച് അരിവാള്‍ കൊണ്ട് വയറു മുറിച്ചു. അവര്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. തന്റെ കുടല് വയറ്റില്‍ തൂങ്ങിക്കിടക്കത്തക്കവിധം ആഴത്തിലുള്ള മുറിവുണ്ടെന്ന് അനിത കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.
COMMENTS