ന്യൂഡല്‍ഹി: ജൂണ്‍ 4 ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കുന്...
ന്യൂഡല്‍ഹി: ജൂണ്‍ 4 ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കുന്ന വാര്‍ത്തകള്‍ എത്തിയതിനു പിന്നാലെ പരിഹാസവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
മോദിയുടെ കന്യാകുമാരി യാത്രയെ പരിഹസിച്ച മമത ബാനര്‍ജി 'ആര്‍ക്കും പോയി ധ്യാനിക്കാം... ധ്യാനിക്കുമ്പോള്‍ ആരെങ്കിലും ക്യാമറ എടുക്കുമോ?' എന്ന ചോദ്യം ഉന്നയിച്ചു. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മധ്യസ്ഥതയുടെ പേരില്‍ മോദി എസി റൂമില്‍ പോയി ഇരിക്കാറുണ്ടെന്നും അവര്‍ ആരോപിച്ചു.
''പാര്‍ട്ടികള്‍ ആരും ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. വിഷമം തോന്നുന്നു... സ്വാമി വിവേകാനന്ദന്‍ അവിടെ മധ്യസ്ഥത വഹിക്കാറുണ്ടായിരുന്നു. മോദി അവിടെ പോയി ധ്യാനിക്കും,'' ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രി മോദി തന്നെ ദൈവം അയച്ചതാണെന്ന് പരാമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തിനെതിരേയും മമത ചോദ്യ ശരം എറിഞ്ഞു. ''അയാള്‍ ദൈവമാണെങ്കില്‍ എന്തിന് ധ്യാനിക്കണം? മറ്റുള്ളവര്‍ അദ്ദേഹത്തെ ധ്യാനിക്കും.' മമത ബാനര്‍ജി പറഞ്ഞു.
കന്യാകുമാരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം സംപ്രേക്ഷണം ചെയ്താല്‍ അത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ (എംസിസി) ലംഘനമാകുമെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടുമെന്നും മമത പറഞ്ഞു.
Key Words: Narendra Modi, Mamata Banerjee


COMMENTS