Malavika Jayaram got married
തൃശൂര്‍: താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക വിവാഹിതയായി. പാലക്കാട് നെന്മാറ സ്വദേശി നവനീത് ഗിരീഷ് ആണ് വരന്. ഇന്നു രാവിവെ 6.15 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നടന് സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് 10.30 മുതല്‍ തൃശൂര്‍ ഹയാത്ത് ഹോട്ടലില്‍ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. അതില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെ രാഷ്ട്രീയ - സാമൂഹിക - സിനിമാരംഗത്തുള്ള നിരവധി പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ശനിയാഴ്ച സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
Keywords: Malavika Jayaram, Guruvayur temple, Navaneeth, Today
COMMENTS