തിരുവനന്തപുരം: കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ തീവ്രത വര്‍ദ്ധിയ്ക്കുന്നതായി കാലാവസ്ഥാ കേന്ദ്രം. പുതിയ ന്യൂനമര്‍...
തിരുവനന്തപുരം: കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ തീവ്രത വര്‍ദ്ധിയ്ക്കുന്നതായി കാലാവസ്ഥാ കേന്ദ്രം. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തെക്കന്‍ കേരളത്തിന് മുകളിലും ചക്രവാത ചുഴി നിലനില്‍ക്കുകയാണ്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യുന മര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.
കഴിഞ്ഞ 06 മണിക്കൂറിനുള്ളില്‍ 17 കിലോമീറ്റര്‍ വേഗതയില്‍ വടക്കോട്ട് നീങ്ങി. വൈകുന്നേരത്തോടെ കിഴക്കന്‍ മധ്യഭാഗത്തും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഒരു ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കൂടുതല്‍ വടക്കോട്ട് നീങ്ങുന്നത് തുടരുകയാണെങ്കില്‍, മെയ് 26 ന് പുലര്‍ച്ചയോടെ ഇത് തീവ്രമായ ചുഴലിക്കാറ്റായി മാറുകയും മെയ് 26 അര്‍ദ്ധരാത്രിയോടെ സാഗര്‍ ദ്വീപിനും ഖെപുപാറയ്ക്കും ഇടയില്‍ ബംഗ്ലാദേശും പശ്ചിമ ബംഗാള്‍ തീരങ്ങളും കടന്ന് ഒരു തീവ്ര ചുഴലിക്കാറ്റായി 110-120 വേഗതയില്‍ 135 വരെ വീശിയടിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
Key Words: Low Pressure, Bay of Bengal
COMMENTS