ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് മ...
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 94 ലോക്സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിള്‍ യാദവ്, ശിവരാജ് സിങ് ചൗഹാന്‍, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖര്‍ മൂന്നാം ഘട്ടത്തില്‍ മത്സരരംഗത്ത് ഉണ്ട്.
ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ പതിനൊന്നും ഉത്തര്‍പ്രദേശില്‍ പത്തും സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിലെ അനന്ത്നാഗ്- രജൗറി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മെയ് ഏഴില്‍ നിന്ന് മെയ് 25ലേക്ക് മാറ്റിയിട്ടുണ്ട്. സൂറത്തില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Key Words: Lok sabha Election


COMMENTS