കോഴിക്കോട്: ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തിയതോടെ രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. സുലോചനയെ ശസ്...
കോഴിക്കോട്: ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തിയതോടെ രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. സുലോചനയെ ശസ്ത്രക്രിയയ്ക്കായി മിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. മിംസ് ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.
ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഡോക്ടര്‍, ഡ്രൈവര്‍, രോഗിയുടെ ഭര്‍ത്താവ്, കൂട്ടിരുപ്പുകാരി, നഴ്സിങ് അസിസ്റ്റന്‍ഡുമാര്‍ തുടങ്ങി രോഗിയുള്‍പ്പെടെ ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
Key Words: Ambulance accident, Accident Death
COMMENTS