ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ ആന കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു. ഇന്ന് രാവിലെ 9.40 ന് തെക്കേപ്പറമ്പിലെ കെട്ടുംതറയിലായിരുന്നു അന്ത്യം. 4...
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ ആന കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു. ഇന്ന് രാവിലെ 9.40 ന് തെക്കേപ്പറമ്പിലെ കെട്ടുംതറയിലായിരുന്നു അന്ത്യം. 44 വയസ്സുള്ള ആന ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ല. ആനത്താവളത്തിനകത്ത് സ്ഥിരമായി നടത്തിക്കാറുണ്ട്.
രണ്ടാഴ്ച മുമ്പ് തളര്‍ന്നുവീണ കൊമ്പനെ ക്രൈയിന്‍ ഉപയോഗിച്ചാണ് എഴുന്നേല്‍പ്പിച്ചത്. ഇതിനുശേഷം തീര്‍ത്തും അവശനായിരുന്നു. കോഴിക്കോട് സാമൂതിരി രാജ 1986സെപ്റ്റംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തുന്നത്. മുകുന്ദന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.
ജഡം ഇന്ന് വൈകിട്ടോടെ കോടനാട് വനത്തില്‍ സംസ്‌കരിക്കും.
Key Words: Kompan Mukundan, Guruvayoor Devasw, Elephant
 

 
							     
							     
							     
							    
 
 
 
 
 
COMMENTS