കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പൊലീസ്....
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ജനച്ചു വീണതിന് പിന്നാലെ കുഞ്ഞിന്റെ വായില്‍ യുവതി തുണിതിരുകിയെന്നും പിന്നാലെ കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കിയെന്നുമാണ് യുവതി പറഞ്ഞിട്ടുള്ളത്. പുലര്‍ച്ചെ പ്രസവിച്ച യുവതി ആകെ പരിഭ്രാന്തിയിലായിരുന്നുവെന്നും 8 മണിയോടെ അമ്മ വാതില്‍ മുട്ടിയപ്പോള്‍ കൈയില്‍ കിട്ടിയ കവറില്‍ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു എന്നുമാണ് മൊഴി.
പരിഭ്രാന്തിയില്‍ ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നല്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. മുറിയുടെ വാതിലില്‍ അമ്മ മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്കെറിയുകയായിരുന്നു. മാത്രമല്ല, കുഞ്ഞിന്റെ കൊലപാതകത്തില്‍ മാറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡിഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. യുവതിയെ ഗര്‍ഭിണിയാക്കിയത് തൃശൂരിലെ നൃത്താധ്യാപകനായ ആണ് സുഹൃത്താണെന്നാണ് വിവരം. അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കില്‍ മാത്രം ആണ് സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവില്‍ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.
COMMENTS