ന്യൂഡല്‍ഹി: ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹി...
ന്യൂഡല്‍ഹി: ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അരവിന്ദ് കേജ്രിവാളിന്റെ വിമര്‍ശനം എത്തിയത്.
'ഇന്ത്യാ മുന്നണി പാര്‍ട്ടികളോട് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് ബിജെപി നിരന്തരം ചോദിക്കുമ്പോള്‍, ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഞാന്‍ കാവി പാര്‍ട്ടിയോട് ചോദിക്കുന്നു?' അരവിന്ദ് കേജ്രിവാള് ചോദിച്ചു. 'പ്രധാനമന്ത്രി വളരെ അപകടകരമായ ഒരു ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നു. ആ ദൗത്യത്തിന്റെ പേര് 'ഒരു രാജ്യം ഒരു നേതാവ്' എന്നാണ്. രാജ്യത്തെ എല്ലാ നേതാക്കളെയും ഇല്ലാതാക്കാനാണ് മോദി ജി ആഗ്രഹിക്കുന്നത്. എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലിലേക്ക് അയക്കും. ഈ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മംമ്താ ദീദി, തേജസ്വി യാദവ്, സ്റ്റാലിന് സാഹിബ്, പിണറായി വിജയന്, ഉദ്ധവ് താക്കറെ എന്നിവര്‍ ജയിലിലാകും.' കേജ്രിവാള് രൂക്ഷമായി വിമര്‍ശിച്ചു.
പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് കെജ്രിവാള് പറഞ്ഞു, 'മോദി ജിയെ കാണാന്‍ പോകുന്നവര്‍ ആദ്യത്തെ 10-15 മിനിറ്റ് ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചാണ് സംസാരിക്കുന്നത്. വരും കാലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് അവര്‍ കരുതുന്നു, അതിനാല്‍ അവര്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. 75 വര്‍ഷത്തിനിടെ ആം ആദ്മി പാര്‍ട്ടിയെ ഉപദ്രവിച്ചതുപോലെ ഒരു പാര്‍ട്ടിയും ഉപദ്രവിച്ചിട്ടില്ലെന്നും കേജ്രിവാള് ആഞ്ഞടിച്ചു.
Key Words: AAP,Arvind Kejriwal, Pinarayi Vijayan, Modi
COMMENTS