പുഷ്പയുടെ എല്ലാ അപ്ഡേറ്റുകളും ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്ജുന് ചിത്രം ...
പുഷ്പയുടെ എല്ലാ അപ്ഡേറ്റുകളും ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്ജുന് ചിത്രം പുഷ്പ 2 വിലെ പുതിയ ഗാനം പുറത്തിറങ്ങി. ഇരു കയ്യും നീട്ടിയാണ് ഗാനം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന പുഷ്പയും ശ്രീവല്ലിയും തമ്മിലുള്ള പ്രണയനിമിഷങ്ങളുടെ ചിത്രീകരണമാണ് 'കണ്ടാലോ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയില്‍ കാണാനാവുന്നത്. ചിത്രം ഈ വര്‍ഷം ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ തീയറ്ററുകളിലെത്തും.
നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയും സംവിധായകന് സുകുമാറും അടക്കമുള്ളവരെ വീഡിയോയില്‍ കാണാം. സിജു തുറവൂരിന്റെ രചനയില്‍ ദേവിശ്രീ പ്രസാദ് സംഗീതം നല്കി ശ്രേയാ ഘോഷാലാണ് 'കണ്ടാലോ' ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ പുഷ്പ 2-വിലെ 'പുഷ്പ പുഷ്പ' എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
COMMENTS