Naresh Goyal's wife Anita Goyal passed away
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയല്‍ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. വളരെ നാളുകളായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു നടക്കും.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന നരേഷ് ഗോയലിന് ഭാര്യയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് മുംബൈ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ അനിതയും പ്രതിയായിരുന്നു. നരേഷ് ഗോയലും അര്‍ബുദരോഗബാധിതനാണ്.
Keywords: Anita Goyal, Jet airways, Naresh Goyal, Cancer
COMMENTS