തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സീല്‍ ചെയ്ത കവറില്‍ കോടതിക്ക് തെളിവുകള്‍ നല്‍കി പിതാവ് ജെയിംസ് ജോസഫ്. തെളിവുകള്‍ തിരുവനന്തപുരം സി.ജെ....
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സീല്‍ ചെയ്ത കവറില്‍ കോടതിക്ക് തെളിവുകള്‍ നല്‍കി പിതാവ് ജെയിംസ് ജോസഫ്. തെളിവുകള്‍ തിരുവനന്തപുരം സി.ജെ.എം കോടതി സ്വീകരിച്ചു. ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചു. നേരത്തെ സി ബി ഐ ഇതേ തെളിവുകള്‍ പരിശോധിച്ചിട്ടുണ്ടോ എന്നറിയാനായി കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി.
ജയിംസ് കോടതിയില്‍ ഹര്‍ജി നല്കിയത് കേസില്‍ സി ബി ഐ തുടരന്വേഷണം ആവശ്യപ്പെട്ടാണ്. ശനിയാഴ്ചയും കോടതി കേസ് പരിഗണിക്കും.
Key Words: Jesna Missing Cas, Father, Evidence, Court
COMMENTS