Jackie Shroff moves to high court against offensive memes
ന്യൂഡല്‍ഹി: അനുവാദമില്ലാതെ തന്റെ പേരും മറ്റും മീമുകളിലും മറ്റും ഉപയോഗിക്കുന്നതിനെതിരെ നടന്‍ ജാക്കി ഷ്രോഫ് ഹൈക്കോടതിയില്‍. തന്റെ പേര്, ചിത്രം, ശബ്ദം, വിളിപ്പേര് (ഭിദു) എന്നിവ മീമുകളിലും ജിഫുകളിലും മറ്റും ആധുനിക സൗകര്യങ്ങളുടെ സഹായത്തോടെ ഉപയോഗിക്കുന്നതിനെതിരെയാണ് നടന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
നടന്റെ ചിത്രങ്ങളും ശബ്ദവും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അശ്ലീലചിത്രങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ആരോപണവിധേയരായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചു. കേസില്‍ ഇടക്കാല ഉത്തരവിനായി വാദം തുടരുകയാണ്.
Keywords: Jackie Shroff, High court, Name, Memes
COMMENTS