നിലമ്പൂര്‍: നിലമ്പൂര്‍ -ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രി (25)ക്കാണ് പാമ്...
നിലമ്പൂര്‍: നിലമ്പൂര്‍ -ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്.
ട്രെയിനിന്റെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഗായത്രി. ബര്‍ത്തില്‍ പാമ്പിനെ കണ്ടതായി മറ്റ് യാത്രക്കാരും പറയുന്നുണ്ട്. റെയില്‍വേ പരിശോധനയും അന്വേഷണവും ആരംഭിച്ചു.
യുവതിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പക്ഷേ ഗായത്രിക്ക് പാമ്പ് കടിയേറ്റതായി പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സ്ഥിരീകരിക്കാനായിട്ടില്ല. ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.
Key Words: Nilambur-Shornur Train, Snake Bite, Doctor


COMMENTS