ന്യൂഡല്‍ഹി: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. റെയ്സിയും വിദേശകാര്യ മന്ത്രി അമിറാബ്ദോല്ലാഹിയനും ഹ...
ന്യൂഡല്‍ഹി: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. റെയ്സിയും വിദേശകാര്യ മന്ത്രി അമിറാബ്ദോല്ലാഹിയനും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും മരിച്ചതായി ഒന്നിലധികം ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒന്‍പതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്.
അപകടം നടന്നത് ഇന്നലെയാണെങ്കിലും 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്ത് എത്താനായാത്. തുര്‍ക്കിയുടെ ഡ്രോണ്‍ സംഘമാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. മലയിടുക്കുകളില്‍ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഇറാൻ - അസർബൈജാൻ അതിർത്തിയിൽ ഡാം ഉദ്ഘാടനത്തിന് ശേഷം മടങ്ങുകയായിരുന്നു റൈസിയും സംഘവും. അസർബൈജാനുമായി ചേർന്നാണ് ഇറാൻ അതിർത്തി പ്രദേശത്ത് ഈ ഡാം നിർമ്മിച്ചത്.
ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ പിൻഗാമി ആകുമെന്നുവരെ കരുതപ്പെട്ട ആളാണ് റെയ്സി.
ഇതേസമയം, പോസ്റ്റർ അപകടം അട്ടിമറി ആണെന്ന് സംശയങ്ങളും പുറത്തുവരുന്നുണ്ട്. ഇസ്രയേലുമായി ഇറാൻ അടുത്തിടെ ഗാസ ആക്രമണത്തിന്റെ പേരിൽ കൊമ്പുകോർത്തിരുന്നു. എന്നാൽ, റെയ്സിയുടെ അപമൃത്യുവിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ അടിയന്തര സുരക്ഷ സമിതി യോഗം വിളിച്ചുചേർത്തിരുന്നു.
Key Words: Iran's President, Ibrahim Raisi, Killed, Helicopter Crash
COMMENTS