ചെന്നൈ: ഞായറാഴ്ച വൈകിട്ട് 7.30 ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ...
ചെന്നൈ: ഞായറാഴ്ച വൈകിട്ട് 7.30 ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.
ഇന്നലെ നടന്ന ക്വാളിഫയര്‍ 2വില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ 36 റണ്‍സിന് കീഴടക്കിയാണ് സണ്‍റൈസേഴ്‌സ് ഫൈനലിലെത്തിയത്. ചെന്നൈയിലെ ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
സ്പിന്നിര്‍മാരായ ഇംപാക്ട് പ്ലെയറായ ഷാബാസ് അഹമ്മദും അഭിഷേക് ശര്‍മ്മയുമാണ് രാജസ്ഥാന്‍ ബാറ്റിംഗ് നിരയെ പ്രതിസന്ധിയിലാക്കിയത്. ഷാബാസ് മൂന്നും അഭിഷേക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി കളി ഹൈദരാബാദിന് അനുകൂലമാക്കി. ഷാബാസാണ് കളിയിലെ താരം.
Key Words: IPL Final
 

 
							     
							     
							     
							    
 
 
 
 
 
COMMENTS