തൃശൂര്‍: തൃശൂരില്‍ പാര്‍ട്ടിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനായിരുന്നെന്നു സി...
തൃശൂര്‍: തൃശൂരില്‍ പാര്‍ട്ടിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനായിരുന്നെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പാര്‍ട്ടിക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ വീഴ്ചകൊണ്ട് പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു.
നിയമപരമായ ഇടപാടുകള്‍ മാത്രമേ സിപിഎം നടത്തിയിട്ടുള്ളൂ. 30വര്‍ഷമായി തൃശൂര്‍ ബാങ്കില്‍ പാര്‍ട്ടിക്ക് അക്കൗണ്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പണം പിന്‍വലിച്ചത് തെറ്റായ നടപടിയാണെന്നാണ് ആദായനികുതി വകുപ്പ് നിലപാടെടുത്തത്. നിയമപരമായ ഇടപാട് നടത്തുന്നതിനെ തടയുന്നതിന് ആദായനികുതി വകുപ്പിന് അവകാശമില്ല.
വിവാദം ഉണ്ടാക്കേണ്ടെന്ന് വിചാരിച്ച് തിരഞ്ഞെടുപ്പ് കാലത്ത് പണം പാര്‍ട്ടി ചെലവഴിക്കാതെ സൂക്ഷിച്ചു. തെറ്റു ചൂണ്ടിക്കാട്ടി പാര്‍ട്ടി ബാങ്കിനു കത്തു നല്കി. തെറ്റു പറ്റിയതായി പാര്‍ട്ടിക്ക് ബാങ്ക് രേഖാമൂലം കത്ത് നല്കി. ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചത് അനുസരിച്ചാണു പണവുമായി പാര്‍ട്ടി നേതൃത്വം ആദായനികുതി ഉദ്യോഗസ്ഥരെ കാണാന്‍ ബാങ്കിലെത്തിയതെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
Key Words: Income Tax Department, CPM Bank Account, MV Govindan,
COMMENTS