ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന നല്കിയ മാനനഷ്ടക്കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ ഡല്‍ഹി കോടതി ശിക്ഷിച്ചു. മെട്ര...
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന നല്കിയ മാനനഷ്ടക്കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ ഡല്‍ഹി കോടതി ശിക്ഷിച്ചു. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മ്മയാണ് മേധാ പട്ക്കര്‍ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.
തനിക്കും നര്‍മദാ ബച്ചാവോ ആന്ദോളനും (എന്‍ബിഎ) എതിരെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് മേധാ പട്കറും സക്സേനയും 2000 മുതല്‍ നിയമപോരാട്ടത്തിലാണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ തലവനായിരുന്നു സക്സേന.
സക്സേനയ്ക്കെതിരായ മേധാ പട്കറിന്റെ പ്രസ്താവനകള്‍ അപകീര്‍ത്തികരം മാത്രമല്ല, നിഷേധാത്മക ധാരണകള്‍ ഉണര്‍ത്താന്‍ രൂപകല്‍പ്പന ചെയ്തതാണെന്നും മജിസ്ട്രേറ്റ് കോടതി പറഞ്ഞു.
പരാതിക്കാരന്റെ മാനം കെടുത്തുമെന്ന ഉദ്ദേശത്തോടെയും അറിവോടെയുമാണ് പ്രതിയായ മേധാ പട്കര്‍ പരസ്യം പ്രസിദ്ധീകരിച്ചതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും വിധിയില്‍ കോടതി പറഞ്ഞു.
COMMENTS