മുംബയ്: ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വെവ്വേറെ ബജറ്റ് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി....
മുംബയ്: ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വെവ്വേറെ ബജറ്റ് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.
മുംബയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവേയായിരുന്നു മോഡിയുടെ വിവാദ പ്രസംഗം.
രാജ്യത്തെ സമ്പത്ത് മതാടിസ്ഥാനത്തില്‍ വീതം വയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനെ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്നും മോഡി പറഞ്ഞു.
രാജ്യത്തെ വിഭവങ്ങളില്‍ ആദ്യ 15 ശതമാനത്തിന് അവകാശികള്‍ മുസ്ലിങ്ങളാണെന്നു മുന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നു പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച യോഗത്തില്‍ ഞാനും സന്നിഹിതനായിരുന്നു. അന്ന് അതിനെ എതിര്‍ത്തതുമാണ്.
മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടക്കുന്നുവെന്നും പ്രതിച്ഛായ നോക്കാതെയാണ് താന്‍ അതിനെ എതിര്‍ക്കുന്നതെന്നും രാജ്യ താത്പര്യമാണ് തനിക്കു പ്രധാനമെന്നും മോഡി പറയുന്നു.
ബജറ്റ് വിഭജിക്കാനോ മതത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏര്‍പ്പെടുത്താനും അനുവദിക്കില്ല.
2004 നും 2014 നും ഇടയില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍, തങ്ങളുടെ പ്രിയപ്പെട്ട വോട്ട് ബാങ്കായ ന്യൂനപക്ഷങ്ങള്‍ക്കായി ബജറ്റിന്റെ 15% ചെലവഴിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നുവെങ്കിലും ബിജെപിയുടെ കടുത്ത എതിര്‍പ്പ് കാരണം ഈ നിര്‍ദ്ദേശം ഉപേക്ഷിച്ചുവെന്നും മോഡി പറഞ്ഞു.
ഇതേസമയം, പരാജയഭീതി നിമിത്തം മോഡി ഭ്രാന്തിളകി സംസാരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
COMMENTS