കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റെമല് ചുഴലിക്കാറ്റ് കരതൊട്ടു. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാറയ്ക്കും ഇട...
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റെമല് ചുഴലിക്കാറ്റ് കരതൊട്ടു. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാറയ്ക്കും ഇടയില്‍ ഞായറാഴ്ച രാത്രി 135 കിലോമീറ്റര്‍ വേഗതയില്‍ റെമല് ചുഴലിക്കാറ്റ് കരതൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കരയില്‍ പ്രവേശിക്കുമ്പോള്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയിരുന്നത്. പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് വരികയാണെന്ന് കാലാസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയും മേഖലകളില്‍ അനുഭവപ്പെടുന്നുണ്ട്. ചുഴലിക്കാറ്റ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കാലാവസ്ഥ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
COMMENTS