തിരുവനന്തപുരം: അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ സാബിത്ത് നാസര്‍ ഇടനിലക്കാരനല്ല മുഖ്യ സൂത്രധാരനാണെന്ന് പോലീസ്....
തിരുവനന്തപുരം: അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ സാബിത്ത് നാസര്‍ ഇടനിലക്കാരനല്ല മുഖ്യ സൂത്രധാരനാണെന്ന് പോലീസ്. അവയവക്കടത്തില്‍ കൂടുതല്‍ ഇരകളുണ്ടായിട്ടുണ്ടെന്നും ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും മാത്രമല്ല, ഡല്‍ഹിയില്‍ നിന്നുവരെ ആളുകളെ കടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.
അവയവക്കടത്ത് സംഘത്തിലെ പ്രധാനികള്‍ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, സുഹൃത്ത് കൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയില്‍ ഉള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും.
അവയവ കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസര്‍ നേരത്തെ, പൊലീസിനോട് സമ്മതിച്ചിരുന്നു. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്.
COMMENTS