തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രണ്ട് ദിവസത്തെ യു...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനം റദ്ദാക്കി. ഇന്ന് വൈകിട്ട് കൊച്ചിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് പുറപ്പെടേണ്ടിയിരുന്നത്.
എറണാകുളം ജില്ലയിലും പറവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര റദ്ദാക്കിയത്. അടുത്ത രണ്ട് ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരും.
Key Words: Heavy Rain, Opposition Leader, Foreign Trip Cancelled
COMMENTS