ന്യൂഡല്‍ഹി: ഹരിയാനയിലെ നയാബ് സിംഗ് സൈനി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ച് ലോക്സഭാ തിരഞ്ഞെടുപ്...
ന്യൂഡല്‍ഹി: ഹരിയാനയിലെ നയാബ് സിംഗ് സൈനി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്താന്‍ തീരുമാനിച്ചു.
മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ റോഹ്തക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മൂന്ന് എംഎല്‍എമാരായ സോംബിര്‍ സാങ്വാന്, രണ്‍ധീര്‍ ഗോലെന്‍, ധരംപാല്‍ ഗോന്ദര്‍ എന്നിവര്‍ ഇക്കാര്യം അറിയിച്ചത്.
'ഞങ്ങള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണ്. ഞങ്ങള്‍ കോണ്‍ഗ്രസിന് പിന്തുണ നല്കുന്നു. കര്‍ഷകരുമായി ബന്ധപ്പെട്ടതുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ ഈ തീരുമാനമെടുത്തിട്ടുണ്ട്,' ഗോന്ദര്‍ പറഞ്ഞു.
മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ ബി ജെ പിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണം പ്രതിസന്ധിയിലായത്.
90 അംഗ സഭയില്‍ എന്‍ ഡി എയുടെ അംഗബലം 42 ആയി കുറഞ്ഞു.
Key Words: Haryana, BJP
COMMENTS