കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാം വില 30 രൂപ വര്‍ധിച്ച് 6,725 രൂപയും പവന്‍വില 240 രൂപ വര്‍ധിച്ച് 53,800 രൂപയിലുമെത്തി. കഴിഞ്ഞ ...
കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാം വില 30 രൂപ വര്‍ധിച്ച് 6,725 രൂപയും പവന്‍വില 240 രൂപ വര്‍ധിച്ച് 53,800 രൂപയിലുമെത്തി. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 920 രൂപയുടെ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ പവന് 680 രൂപ വര്‍ധിച്ചിരുന്നു. 18ഗ്രാം സ്വര്‍ണവിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,595 രൂപയാണ് വില. വെള്ളിവില മാറ്റമില്ലാതെ 90 രൂപയില്‍ തുടരുന്നു. ഇന്നലെ രണ്ട് രൂപ വര്‍ധിച്ചിരുന്നു.
യു.എസിലെ സ്വര്‍ണവിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഉയര്‍ന്നത്. അതേസമയം സ്വര്‍ണ വില ഉയര്‍ന്ന് നിന്നിട്ടും അക്ഷയ തൃതീയ ദിനത്തിന് മികച്ച പ്രതികരണമാണ് കേരളത്തിലെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ചെറിയ ഗ്രാമങ്ങളിലെ ജുവലറികളില്‍ പോലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
COMMENTS