ന്യൂഡല്‍ഹി: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട വെള്ളപ്പൊക്കത്തില്‍ ഒരു പ്രവിശ്യയില്‍ 200 -ല്‍ അധികം ആളുകള്‍ മരിച്ച...
ന്യൂഡല്‍ഹി: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട വെള്ളപ്പൊക്കത്തില്‍ ഒരു പ്രവിശ്യയില്‍ 200 -ല്‍ അധികം ആളുകള്‍ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ വന്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ബഗ്ലാന്‍ പ്രവിശ്യയില്‍ 200 ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകള്‍ തകരുകയും ചെയ്തുവെന്ന് യു.എന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ എഎഫ്പിയോട് പറഞ്ഞു.
ബഗ്ലാനി ജാദിദ് ജില്ലയില്‍ മാത്രം 1,500 വീടുകള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രി വരെ 62 പേര്‍ മരിച്ചതായി താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. മരണ സംഖ്യ പിന്നീട് കൂടുകയായിരുന്നു.
COMMENTS