ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു. പൂനെ-ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ്...
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു. പൂനെ-ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 1132 വിമാനത്തിന്റെ എന്‍ജിനാണ് തീപ്പിടിച്ചത്. അടിയന്തരമായി വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചു.
179 യാത്രക്കാരും ആറു ജീവനക്കാരുമായി പുറപ്പെട്ട വിമാനത്തിന് യാത്രയുടെ തുടക്കത്തില്‍ തന്നെ തീ പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറക്കുകയും തീയണക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
Key Words: Flight Catches Fire, Air India, Emergency Landing
COMMENTS