Farmers to show black flags to PM Modi
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പരിപാടികളില്‍ കരിങ്കൊടി കാണിക്കാനുള്ള തീരുമാനവുമായി കര്‍ഷക സംഘടനകള്‍. ലുധിയാനയില്‍ സംഘടിപ്പിച്ച കിസാന്‍ - മസ്ദൂര്‍ മഹാപഞ്ചായത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഇത്തരത്തില്‍ കടുത്ത തീരുമാനത്തിലെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ റാലികളിലും പൊതുസമ്മേളനങ്ങള്‍ നടക്കുന്ന വേദികളിലും തങ്ങള്‍ കരിങ്കൊടി കാണിക്കുമെന്നും എല്ലാ കര്‍ഷക സംഘടനകളുടെയും ആത്യന്തികമായ ആവശ്യം ഒന്നുതന്നെയാണെന്നും അതിനാല്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും വേദികളിലെത്താന്‍ സുരക്ഷാസേന അനുവദിക്കുമോയെന്നു നോക്കാമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
2021 ഡിസംബര്‍ 9 ന് പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രധാനമന്ത്രിയെ ചോദ്യംചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അതിനാലാണ് ഇത്തരത്തിലൊരു ഐക്യ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പട്യാലയിലും വെള്ളിയാഴ്ച ജലന്ധറിലും ഗുരുദാസ്പൂരിലും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ട്.
Keywords: Farmers, PM Modi, Black flags, Election rally
COMMENTS