ചെന്നൈ : പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. തമിഴില്‍ നിരവധി...
ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയ ഉമ, ഇളയരാജയ്‌ക്കൊപ്പം 200 ഗാനങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്. നടന്‍ വിജയ്യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശര്‍മ സംഗീതം നല്‍കിയ 'കണ്ണും കണ്ണുംതാന്‍ കലന്താച്ചു' എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്.
ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന 'ഭൂപാലം ഇസൈയ്ക്കും', 'അന്തരാഗം കേള്‍ക്കും കാലം', 'പൂ മാനേ' തുടങ്ങിയവ ഉമ്മയുടെ ശ്രദ്ധേയ ഗാനങ്ങളാണ്. ഗായകന്‍ എ.വി രമണനാണ് ഉമയുടെ ഭര്‍ത്താവ്. 1977ല്‍ ശ്രീ കൃഷ്ണ ലീലയില്‍ ഭര്‍ത്താവിനൊപ്പം പാടിക്കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്.
സ്റ്റുഡിയോ റെക്കോര്‍ഡിംഗുകള്‍ക്കപ്പുറം, തത്സമയ സംഗീത പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാണ്.
Key Words: Uma Ramanan, Passed Away
COMMENTS