ന്യൂഡല്‍ഹി: വെള്ളിയാഴ്ച രാത്രി ഡല്‍ഹി-എന്‍സിആറിലുണ്ടായ വന്‍ പൊടിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്...
ന്യൂഡല്‍ഹി: വെള്ളിയാഴ്ച രാത്രി ഡല്‍ഹി-എന്‍സിആറിലുണ്ടായ വന്‍ പൊടിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാത്രമല്ല, കൊടുങ്കാറ്റില്‍ ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും 17 ഓളം പേര്‍ക്ക് പരിക്കേറ്റതായി ഡല്‍ഹി പോലീസ് അറിയിച്ചു.
നഗരത്തിലെ കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനത്തെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് വിമാനങ്ങള്‍ ജയ്പൂരിലേക്ക് തിരിച്ചുവിട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശയത്. ഒപ്പം മഴയും ഇടിമിന്നലുമുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണത് ഗതാഗതക്കുരുക്കിന് ഇടയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
Key Words: Dust Storm, Delhi, Death
COMMENTS