Driving test strike continues in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി. ടെസ്റ്റ് പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ തിരുവനന്തപുരം മുട്ടത്തറയില്‍ ഐഎന്‍ടിയുസിയുടെയും സ്വതന്ത്ര സംഘടനകളുടെയും പ്രതിഷേധ സമരം തുടരുകയാണ്.
പ്രതിദിന ലൈസന്‍സുകളുടെ എണ്ണം നാല്‍പതിലും കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. തിങ്കളാഴ്ചയും മിക്കയിടങ്ങളിലും ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. നിലവിലെ പരിഷ്‌കാരങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകാതെ പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരക്കാര്‍.
അതേസമയം പൊലീസിന്റെ സഹായത്തോടെ പുതിയ രീതിയില്‍ തന്നെ ടെസ്റ്റ് നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും ഇക്കാര്യത്തില്‍ നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.
Keywords: Driving test, Strike, INTUC, Police
COMMENTS