Dr. Vandana Das murder case
കൊല്ലം: ഏറെ വിവാദമായ ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതേതുടര്‍ന്ന് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കും.
മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യവേ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം നെടുമ്പന സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ചികിത്സക്കായി പൊലീസ് ആശുപത്രിയില്‍ എത്തിച്ചതായിരുന്നു.
Keywords: Dr. Vandana Das murder case, Court, Sandeep, Release petition, Reject


COMMENTS