ആലപ്പുഴ: പ്രശസ്ത സംവിധായകന് സംഗീത് ശിവന് അന്തരിച്ചു. 65 വയസ്സായിരുന്നു. യോദ്ധാ, ഗാന്ധര്‍വം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. സംവിധായകന്...
ആലപ്പുഴ: പ്രശസ്ത സംവിധായകന് സംഗീത് ശിവന് അന്തരിച്ചു. 65 വയസ്സായിരുന്നു. യോദ്ധാ, ഗാന്ധര്‍വം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. സംവിധായകന് സന്തോഷ് ശിവന് ഇദ്ദേഹത്തിന്റെ സഹോദരനാണ്.
1959ല്‍ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തില്‍ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടില്‍ ജനിച്ചു.
ശ്രീകാര്യം ലയോള സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി. ചെറുപ്രായത്തില്‍ കായികരംഗത്ത് തല്പരനായിരുന്ന അദ്ദേഹത്തിന്റെ പ്രധാന വിഭാഗങ്ങള്‍ ഹോക്കിയും ക്രിക്കറ്റുമായിരുന്നു. കേരളത്തെയും കേരള സര്‍വകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
'ഡാഡി', 'ഗാന്ധര്‍വ്വം', 'നിര്‍ണ്ണയം' തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവന് മലയാളത്തില്‍ ഒരുക്കിയത്. 'ഇഡിയറ്റ്സ്' എന്നൊരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്തത്, തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. യോദ്ധയിലൂടെ എ ആര് റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.
ഭാര്യ: ജയശ്രീ, മക്കള്‍: സജന (പ്രൊഫഷണല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍), ശന്തനു (മാസ് മീഡിയ വിദ്യാര്‍ത്ഥി)
Key Words: Sangeeth Sivan, Movie, Director, Passed Away
COMMENTS