Director Omar Lulu granted interim anticipatory bail from high court
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
നടിയുമായുണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ ലുലു കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. കേസ് വിശദമായ വാദത്തിനായി ജൂണ്‍ ആറിലേക്ക് മാറ്റിവച്ചു.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് സംവിധായകനെതിരെ കേസെടുത്തത്. കൊച്ചിയില്‍ സ്ഥിരതാമസക്കാരിയായ പരാതിക്കാരി സംവിധായകന്റെ മുന്‍ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം നടിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും എന്നാല്‍ അടുത്തിടെ സൗഹൃദം ഉപേക്ഷിച്ചതോടെയാണ് അവര്‍ തനിക്കെതിരെ വ്യക്തിവിരോധം തീര്‍ക്കുന്നതെന്നും ഇതിനു പിറകില്‍ മറ്റൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും സംവിധായകന്‍ പറയുന്നു.
Keywords: High court, Omar Lulu, Anticipatory bail, Actress
COMMENTS